പൗലോസ് കുയിലാടന്‍ ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
Tuesday, March 20, 2018 12:54 PM IST
ഫ്‌ളോറിഡ : നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടന്‍ ഫ്‌ളോറിഡ റീജിയനില്‍ നിന്നും ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. ഒര്‍ലാന്റ്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഒരുമ) ആണ് സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ പൗലോസ് കുയിലാടനെ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തത്.

സ്‌കൂള്‍ കാലഘട്ടം മുതല്‍ നാടകരംഗത്തു സജീവമായിരുന്ന പൗലോസ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത ' സാന്റ പറയാത്ത കഥ എന്ന സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്. വരും,വരുന്നു,വന്നു എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ കൂടെയും സ്‌റ്റേജ്‌ഷോകളില്‍ സജീവമായിരുന്നു. ദൈവം തുണ വേണം എന്ന മ്യൂസിക് സിഡി ഗാനങ്ങളെഴുതി നിര്‍മിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം