വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഹെ​യ്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു ആ​ഘോ​ഷി​ച്ചു
Tuesday, April 17, 2018 10:10 PM IST
ഹെ​യ്തി: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഹെ​യ്തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രീ​ബി​യ​ൻ ദ്വീ​പ് ആ​യ ഹെ​യ്തി​യി​ൽ ഏ​പ്രി​ൽ 15 ന് ​വ​ള​രെ വി​പു​ല​മാ​യി വി​ഷു ആ​ഘോ​ഷി​ച്ചു. ഉ​ച്ച​ക്ക് 2ന് ​വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ട് കൂ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ജീ​വ് അ​ധ്യ​ക്ഷത വ​ഹി​ച്ച ആഘോഷപരിപാടിയിൽ വ​ടം വ​ലി, മ്യൂ​സി​ക് ചെ​യ​ർ, സു​ന്ദ​രി​ക്കു പൊ​ട്ട് തൊ​ട​ൽ മു​ത​ലാ​യ ഒ​ട്ട​ന​വ​ധി ക​ലാ​പ​രി​പാ​ടികളും വി​ഷു ആ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി. പ​രി​പാ​ടി​ക് സി​ഐ​എ​സ്എ​ഫ് ഫോ​ഴ്സ് ക​മാ​ൻ​ഡ​ർ​മാ​രാ​യ തു​ഷാ​ർ, ​ധ​ന​ഞ്ജ​യ് ശു​ക്ള, ആ​സാം റൈ​ഫി​ൾ​സ് ഫോ​ഴ്സ് ക​മാ​ൻ​ഡ​ർ ഹ​രി​ദാ​സ് ദോ​ഗ്ര, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ത്താ​നി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഹെ​യ്തി​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു​പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ഇ​തി​നെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നെ പ​ത്താ​നി​യാ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ക​ലാ​പ​രി​പാ​ടി​യി​ൽ വി​ജ​യ​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വാ​ൽ​ഡോ​ർ ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി​ഭ​വ​സ​മൃ​ദ​മാ​യ സ​ദ്യ ഉ​ണ്ടാ​ക്കി​യ ലേ​ഡീ​സ് വിം​ഗി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കേ​ണ്ട​താ​കു​ന്നു. ഓ​രോ മെ​ന്പ​ർ​മാ​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ രാ​ത്രി 7.30ന് ​പ​രി​പാ​ടി അ​വാ​സ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ