ഐപിഎല്ലിൽ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുസ്മരണം 24ന്
Wednesday, April 25, 2018 1:57 AM IST
ഡിട്രോയിറ്റ്: രാജ്യാന്തര പ്രെയർ ലൈനിന്‍റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത മലങ്കര സിറിയൻ മർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്താ ഗീവർഗീസ് മാർ അത്തനാസിയോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 24 ന് രാത്രി എട്ടിന് (ന്യുയോർക്ക് സമയം) നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ മാരാമണ്‍ കണ്‍വൻഷൻ പ്രസംഗികനും വേദപണ്ഡിതനുമായ റവ. ഡോ. മാർട്ടിൻ അൽഫോണ്‍സ് (ഒറിഗണ്‍) സഫ്രഗൻ മെത്രാപ്പോലീത്തായുടെ ധന്യമായ ജീവിതത്തെക്കുറിച്ചുള്ള സ്മരണകൾ പങ്കുവയ്ക്കും.

തുടർന്നു ന്യുയോർക്ക് എപ്പിഫിനി മാർത്തോമ്മ ചർച്ച് റവ. ഫി. എം. തോമസ് ധ്യാന പ്രസംഗത്തിനു നേതൃത്വം നൽകും.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ ദൈവ വചന കേൾവിക്കായും പ്രാർഥനയ്ക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎൽ. വിവിധ സഭകളിലെ മേൽപട്ടക്കാർ, പട്ടക്കാർ, ദൈവവചന പണ്ഡിതർ തുടങ്ങിയവരുടെ വചന പ്രഘോഷണം ഐപിഎല്ലിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു.

വിവരങ്ങൾക്ക്: സി.വി. സാമുവേൽ 586 216 0602, ടി.എ.മാത്യു 713 408 7394.

റിപ്പോർട്ട്: പി.പി. ചെറിയാൻ