ഒൻപതു നൂറ്റാണ്ടു പിന്നിട്ട ച​ങ്ങ​നാ​ശേ​രി പ​ള്ളി​യു​ടെ സ്ഥാ​നം അ​തു​ല്യം: മാ​ർ ക്ലീമി​സ് ബാവ
ഒൻപതു നൂറ്റാണ്ടു പിന്നിട്ട ച​ങ്ങ​നാ​ശേ​രി പ​ള്ളി​യു​ടെ സ്ഥാ​നം അ​തു​ല്യം: മാ​ർ ക്ലീമി​സ് ബാവ
Monday, November 12, 2018 12:59 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ർ​​ത്തോ​​മ്മാ സു​​റി​​യാ​​നി​​സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ തൊ​​ള്ളാ​​യി​​രം വ​​ർ​​ഷം പി​​ന്നി​​ട്ട ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​ക്ക് അ​​തു​​ല്യ സ്ഥാ​​ന​​മു​​ണ്ടെ​​ന്നു മ​​ല​​ങ്ക​​ര കത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് മാ​​ർ ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക​​ബാ​​വ.

മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ വി​​ശ്വാ​​സ​​പാ​​ത പി​​ന്തു​ട​​ർ​​ന്ന വ​​ലി​​യ സാ​​ക്ഷ്യ​​മാ​​ണു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി സ്ഥാ​​പ​​ന​​ത്തി​​ന്‍റെ തൊ​​ള്ളാ​​യി​​രം വാ​​ർ​​ഷി​​ക(​​ന​​വ​​മ​​ശ​​താ​​ബ്ദി) സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​യാ​യി​രു​ന്നു കാ​​തോ​​ലി​​ക്ക ബാ​​വ.

ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ആ​​ത്മീ​​യ, സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക വ​​ള​​ർ​​ച്ചാ​രം​​ഗ​​ങ്ങ​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി പ​​ള്ളി​​യും വി​​ശ്വാ​​സസ​​മൂ​​ഹ​​വും ഒ​​ന്പ​​തു നൂ​​റ്റാ​​ണ്ടാ​​യി നി​​ർ​​വ​​ഹി​​ച്ച​​തു മ​​ഹ​​ത്താ​​യ സേ​​വ​​ന​​മാ​​ണ്. ഓ​​രോ​ പ​​ള്ളി​​യു​​ടെ​​യും ച​​രി​​ത്രം ഓ​​രോ ദേ​​ശ​​ത്തെ​​യും സ്വാ​​ധീ​​നി​​ക്കു​​ന്ന​​ത് അ​​വ​​യു​​ടെ ആ​​ത്മീ​​യ വി​​ശ്വാ​​സപാ​​ര​​ന്പ​​ര്യ​​ങ്ങ​​ളി​​ലും കൂ​​ട്ടാ​​യ്മ​​യി​​ൽ​നി​​ന്നു​​മാ​​ണെ​​ന്നും മാ​​ർ ക്ലീമിസ് ബാവ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ ഭാ​​ര​​ത പ്ര​​വേ​​ശ​​നം സം​​ശ​​യി​​ക്കു​​ന്ന ച​​രി​​ത്ര​​കാ​​ര​ന്മാ​​ർ​​ക്കു കേ​​ര​​ള​​ത്തി​​ലെ മാ​​ർ​​ത്തോ​​മ്മാ ന​​സ്രാ​​ണി​​ക​​ളു​​ടെ വി​​ശ്വാ​​സ പാ​​ര​​ന്പ​​ര്യ​​ങ്ങ​​ൾ മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ സ​​ജീ​​വ സാ​​ന്നി​​ധ്യ​​ത്തി​​ന്‍റെ ഉ​​ജ്വ​​ല​​മാ​​യ സാ​​ക്ഷ്യ​​മാ​ണ്. പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ പ​​ത​​റേ​​ണ്ട​​വ​​ര​​ല്ല ക്രൈ​​സ്ത​​വ​​ർ. പ്ര​​തി​​സ​​ന്ധി​​ക​​ളേ​​റി​​യാ​​ലും കാ​​രു​​ണ്യ​പ്ര​​വൃ​​ത്തി​​ക​​ളി​​ൽ​നി​​ന്നു പി​​ൻ​​വാ​​ങ്ങ​​രു​​തെ​​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലും വെ​​ല്ലു​​വി​​ളി​​ക​​ളി​​ലും സ​​മാ​​ധാ​​ന​​ത്തി​​ലും കൂ​​ട്ടാ​​യ്മ​​യി​​ലും ആ​​ത്മീ​​യ​​ത​​യി​​ലും ന​​യി​​ക്ക​​പ്പെ​​ട്ട ച​​രി​​ത്ര​​മാ​​ണു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​നു​​ള്ള​​തെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​പ്പോ​​ഴ​​ത്തെ ചി​​ല കോ​​ട​​തി​​വി​​ധി​​ക​​ൾ വി​​ശ്വാ​​സ, ധാ​​ർ​​മി​​ക, കു​​ടും​​ബ ശൈ​​ഥി​​ല്യ​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​കു​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ഉ​​ത്ക​​ണ്ഠ പ്ര​​ക​​ടി​​പ്പി​​ച്ചു.

സു​​പ്രീം​​കോ​​ട​​തി ജഡ്ജി ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഭ പ​​ഠി​​പ്പി​​ക്കു​​ന്ന​​തു വി​​ശ്വാ​​സ​​വും വി​​ശു​​ദ്ധി​​യു​​മാ​​ണ്. നി​​യ​​മ​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും കു​​ര്യ​​ൻ ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

ധ​​ന​​മ​​ന്ത്രി ഡോ.​​ ടി.​​എം. തോ​​മ​​സ് ഐ​​സ​​ക്, വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ​​നി​​ധി​​യു​​ടെ​​യും വി​​വാ​​ഹ സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​ടെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. പ​​ള്ളി​​യോ​​ടൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ച്ച പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ളും ക്രൈ​​സ്ത​​വസ​​ഭ​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​ണ് കേ​​ര​​ള​​സ​​മൂ​​ഹ​​ത്തെ വി​​ദ്യാ​​സ​​ന്പ​​ന്ന​​മാ​​ക്കി​​യ​​തെ​​ന്നു മന്ത്രി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ജൂ​​ബി​​ലിനി​​റ​​വി​​ലു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി പ​​ള്ളി​​യി​​ലെ മു​​ഴു​​വ​​ൻ കു​​ടും​​ബ​​ങ്ങ​​ളി​​ലും മാ​​ലി​​ന്യസം​​സ്ക​​ര​​ണ​​ത്തി​​നു സം​​വി​​ധാ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു.ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം ചെ​​യ്തു. സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ, വി​​കാ​​രി ഫാ.​​ കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ക​​പ്പൂ​​ച്ചി​​ൻ പ്രൊ​​വി​​ൻ​​ഷ്യ​ൽ കൗ​​ണ്‍​സി​​ല​​ർ ഫാ.​​ മാ​​ത്യു മു​​ള​​ങ്ങാ​​ശേ​​രി, സി​എം​സി ഹോ​​ളി​​ക്വീ​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​ൽ ഡോ.​​സി​​സ്റ്റ​​ർ സു​​മ റോ​​സ്, കേ​​ന്ദ്ര ഇ​​ക്ക​​ണോ​​മി​​ക്സ് അ​​ഫ​​യ​​ർ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ റോ​​സ്മേ​​രി ഏ​​ബ്ര​​ഹാം, വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​ർ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, പാ​​സ്റ്റ​​റ​​ൽ ​കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ്, ചീ​​ഫ് കോ​​-ഓർ​​ഡി​​നേ​​റ്റ​​ർ ഡോ.​​സ്റ്റീ​​ഫ​​ൻ മാ​​ത്യൂ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ച​​ന്ത​​ക്ക​​ട​​വ്, എ​​സ്ബി കോ​​ള​​ജ് ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നു വി​​ശ്വാ​​സപ്ര​​ഘോ​​ഷ​​ണ റാ​​ലി പ​​ള്ളി​​യി​​ൽ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ജൂ​​ബി​​ലി സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.