കുന്പസാരത്തെ അവഹേളിക്കൽ: പി.സി. തോമസ് വക്കീൽനോട്ടീസ് അയച്ചു
Wednesday, November 14, 2018 12:25 AM IST
കൊ​ച്ചി: ക്രി​സ്തു​മ​ത​ത്തി​ലെ “കു​ന്പ​സാ​ര’’​ത്തെ അ​ധി​ക്ഷേ​പി​ച്ച് എ​ഡി​റ്റോ​റി​യ​ൽ എ​ഴു​തി​യ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ “വി​ജ്ഞാ​ന കൈ​ര​ളി’’​ക്കും അ​തു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന “കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി’’​നും അ​തി​ന്‍റെ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പി.​സി. തോ​മ​സ് വ​ക്കീ​ൽ​നോ​ട്ടീ​സ് അ​യ​ച്ചു.

സ്വ​ന്ത​നി​ല​യി​ലും പൊ​തു​താ​ത്പ​ര്യം എ​ന്ന നി​ല​യി​ലും കേ​ര​ള​കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​വേ​ണ്ടി​യു​മാ​ണു നോ​ട്ടീ​സ്.

ശ​ബ​രി​മ​ല പ​തി​നെ​ട്ടാം​പ​ടി​യി​ലേ​ക്കു വി​ശ്വാ​സി​ക​ൾ ഇ​ര​ച്ചു​ക​യ​റ​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും രാ​ജ്ഭ​വ​നി​ലേ​ക്കും മാ​ത്ര​മ​ല്ല, ശ​ബ​രി​മ​ല​യി​ലേ​ക്കും ജാ​ഥ​യാ​യി അ​വ​ർ എ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട എ​ഡി​റ്റോ​റി​യ​ൽ ക​ലാ​പ​ത്തി​നുള്ള ആ​ഹ്വാ​നം ന​ൽ​കി ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച​യ്ക്കു വ​ളം​വ​ച്ചു​കൊ​ടു​ക്കു​ന്ന​താ​യും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​വ​ർ പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യ​ണ​മെ​ന്നും പ്ര​സി​ദ്ധീ​ക​ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മാ​ണു തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.