അ​ൻ​സിയു​ടെ മൃതദേഹം 25ന് നാ​ട്ടി​ലെ​ത്തി​ക്കും
അ​ൻ​സിയു​ടെ മൃതദേഹം 25ന്  നാ​ട്ടി​ലെ​ത്തി​ക്കും
Sunday, March 24, 2019 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ൻ​​​സി ബാ​​​വ​​​യു​​​ടെ ഭൗ​​​തി​​​ക ശ​​​രീ​​​രം 25ന് ​​​പു​​​ല​​​ർ​​​ച്ചെ 3.05ന് ​​​കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കും. 24ന് ​​​ക്രൈ​​​സ്റ്റ് ച​​​ർ​​​ച്ച് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് ദു​​​ബാ​​​യ് വ​​​ഴി എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണു കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ക. ഭൗ​​​തി​​​ക ശ​​​രീ​​​രം കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.