27 റെ​യി​ൽ​വേ മേ​ൽ​പ്പാ​ലങ്ങൾ; ഉടൻ ധാ​ര​ണാ​പ​ത്രം
27 റെ​യി​ൽ​വേ മേ​ൽ​പ്പാ​ലങ്ങൾ; ഉടൻ ധാ​ര​ണാ​പ​ത്രം
Thursday, January 14, 2021 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റെ​​​യി​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ൻ​​​റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ 27 റെ​​​യി​​​ൽ​​​വെ ഓ​​​വ​​​ർ​​​ബ്രി​​​ഡ്ജു​​​ക​​​ളു​​​ടെ​​​യും അ​​​ണ്ട​​​ർ ബ്രി​​​ഡ്ജു​​​ക​​​ളു​​​ടെയും നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും റെ​​​യി​​​ൽ​​​വെ​​​യും ത​​​മ്മി​​​ലാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടു​​​ക.

സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ ഗ​​​വ​​​ണ്‍​മെ​​​ൻി​​​ന്‍റെ ’ഗ​​​വ​​​ണ്‍​മെ​​​ൻ​​​റ് ഇ-​​​മാ​​​ർ​​​ക്ക​​​റ്റ്പ്ലേ​​​യ്സു’​​​മാ​​​യി (ജെം) ​​​ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. കാ​​​സ​​​ർ​​​കോ​​​ഡ് ഹോ​​​സ്ദു​​​ർ​​​ഗ് താ​​​ലൂ​​​ക്കി​​​ൽ സൗ​​​ത്ത് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ വി​​​ല്ല​​​ജി​​​ൽ 33.7 ആ​​​ർ ഭൂ​​​മി ഏ​​​ഴി​​​മ​​​ല ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി​​​ക്ക് ബോ​​​ട്ട് ഷെ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സൗ​​​ഹൃ​​​ദ​​​സൂ​​​ച​​​ക​​​മാ​​​യി പ​​​തി​​​ച്ചു ന​​​ൽ​​​കും. ഇ​​​ട​​​യാ​​​റി​​​ൽ സ്ഥാ​​​പി​​​ച്ച മീ​​​റ്റ് പ്രൊ​​​ഡ​​​ക്ട്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ധു​​​നി​​​ക മാം​​​സ സം​​​സ്ക​​​ര​​​ണ പ്ലാ​​​ൻ​​​റി​​​ലേ​​​ക്ക് 40 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.കോ​​​വ​​​ള​​​ത്ത് ക​​​ര​​​കൗ​​​ശ​​​ല സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന 22 കാ​​​ശ്മീ​​​രി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് കോ​​​വി​​​ഡ് മൂ​​​ലം ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം ന​​​ഷ്ട​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 10,000 രൂ​​​പ വീ​​​തം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് കാ​​​ർ​​​ഡ് ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ലെ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ശ​​​ന്പ​​​ളം 2017 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.