മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നോ കു​റ​യ്ക്കാ​നോ നി​ര്‍​ദേശി​ച്ചില്ല: ഹൈ​ക്കോ​ട​തി
മ​ദ്യ​ശാ​ല​ക​ളു​ടെ  എ​ണ്ണം കൂ​ട്ടാ​നോ  കു​റ​യ്ക്കാ​നോ  നി​ര്‍​ദേശി​ച്ചില്ല:  ഹൈ​ക്കോ​ട​തി
Friday, November 26, 2021 12:50 AM IST
കൊ​​​ച്ചി: ബി​​​വ്റേ​​​ജ​​​സ് കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍റെ മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലെ തി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടാ​​​നോ കു​​​റ​​​യ്ക്കാ​​​നോ നി​​​ര്‍​ദേ​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ന്ന പേ​​​രി​​​ല്‍ മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടാ​​​നാ​​​കി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ബെ​​​വ്‌​​​കോ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ലെ തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കാ​​​നും റോ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് നീ​​​ളു​​​ന്ന ക്യൂ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​നും ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് കൂ​​​ടു​​​ത​​​ല്‍ മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ നീ​​​ക്ക​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് വി.​​​എം. സു​​​ധീ​​​ര​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോടതി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.