അഫ്ഗാനിസ്ഥാനിൽ 50 താലിബാൻകാർ കീഴടങ്ങി
Tuesday, February 18, 2020 12:25 AM IST
കാബൂൾ: ഹെറാത്ത്, ഗോർ പ്രവിശ്യകളിലായി അന്‍പതിലധികം താലിബാൻ ഭീകരർ ആയുധം വച്ചു കീഴടങ്ങിയെന്നു റിപ്പോർട്ട്. മുല്ലാ നസീർ, മുല്ലാ റബ്ബാനി, മുല്ലാ ഹസീൻ എന്നിവരുടെ നേതൃത്വത്തിലാണ് അഫ്ഗാൻ സുരക്ഷാസൈനികരുടെ മുന്പിൽ കീഴടങ്ങിയത്.
ഇതോടെ കുൻജ് മേഖല കൂടുതൽ സുരക്ഷിതമാവുമെന്ന് ഗോർ ഗവർണറുടെ വക്താവ് അബ്ദുൾഹൈ കാത്തിബ് പറഞ്ഞു.