മ്യാൻമറിൽ അറസ്റ്റിലായത് 71 മാധ്യമപ്രവർത്തകർ
Saturday, April 17, 2021 12:23 AM IST
യുണൈറ്റഡ് നേഷൻസ്: ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്കുശേഷം മ്യാൻമറിൽ 71 മാധ്യമപ്രവർത്തകർ അറസ്റ്റിലായതായി യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക്ക്.
71 മാധ്യമപ്രവർത്തർ അറസ്റ്റിലായെന്നും ഇതിൽ ഭൂരിഭാഗം പേരും ജയിലിൽത്തന്നെ കഴിയുകയാണെന്നും മ്യാൻമറിലെ യുനെസ്കോ സംഘം അറിയിച്ചതായി ഡുജാറിക് പറഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് 24 പേരെ അറസ്റ്റ് ചെയ്തത്. പട്ടാള അട്ടിമറിക്കെതിരേ മ്യാൻമറിൽ നടക്കുന്ന ജനാധിപത്യവാദികളുടെ പ്രക്ഷോഭത്തിൽ 707 പേരാണ് ഇതുവരെ മരിച്ചത്.