മരിയുപോളിൽ റഷ്യ ആശ്രമം ഭരണകേന്ദ്രമാക്കി
മരിയുപോളിൽ റഷ്യ ആശ്രമം ഭരണകേന്ദ്രമാക്കി
Thursday, May 19, 2022 2:06 AM IST
കീ​​​വ്/​​​റോം: മ​​​രി​​​യു​​​പോ​​​ളി​​​ലെ പോ​​​ളൈ​​​ൻ വൈ​​​ദി​​​ക​​​രു​​​ടെ ആ​​​ശ്ര​​​മം റ​​​ഷ്യ​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത് “ഡോ​​​ണെ​​​സ്ക്ക് ജ​​​ന​​​കീ​​​യ റി​​​പ്പ​​​ബ്ലി​​​ക്കി’’ ന്‍റെ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റി​​​യ​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​സ്ഐ​​​ആ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ന​​​ഗ​​​ര​​​ഭ​​​ര​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യി ആ​​​ശ്ര​​​മ​​​ത്തെ മാ​​​റ്റി​​​യ​​​താ​​​യി ആ​​​ശ്ര​​​മാം​​​ഗ​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​പൗ​​​ളോ തൊ​​​മാ​​​സെ​​​സ്ക്കി പ​​​റ​​​ഞ്ഞു.

മാ​​​ർ​​​ച്ച് 17നു​​​ത​​​ന്നെ റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ ആ​​​ശ്ര​​​മം കൊ​​​ള്ള​​​യ​​​ടി​​​ച്ചി​​​രു​​​ന്നു. ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ തി​​​രു​​​പ്പാ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ശ്ര​​​മ​​​ത്തി​​​ലെ ജം​​​ഗ​​​മ​​​വ​​​സ്തു​​​ക്ക​​​ളെ​​​ല്ലാം അ​​​വ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ആ​​​ശ്ര​​​മ​​​വാ​​​സി​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


മാ​​​ർ​​​ച്ച് അഞ്ചിനു ​​​പ​​​ട്ട​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത ഫാ. ​​​പൗ​​​ളോ ഇ​​​പ്പോ​​​ൾ പ​​​ശ്ചി​​​മ യു​​​ക്രെ​​​യ്നി​​​ലാ​​​ണു​​​ള്ള​​​ത്. മൊ​​​ബൈ​​​ൽ ഫോ​​​ണോ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റോ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത മ​​​രി​​​യു​​​പോ​​​ളി​​​ൽ​​​നി​​​ന്ന് വാ​​​ർ​​​ത്ത​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക ദു​​​ഷ്ക​​​ര​​​മാ​​​ണ്.
വെ​​​ള്ള​​​വും വൈ​​​ദ്യു​​​തി​​​യും ദു​​​ർ​​​ല​​​ഭ​​​മാ​​​ണ്. ഒ​​​ന്നേ​​​മു​​​ക്കാ​​​ൽ ല​​​ക്ഷം പേ​​​ർ കൊ​​​ടും​​​പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണ്.
ദി​​​വ​​​സേ​​​ന ട​​​ൺ​​​ക​​​ണ​​​ക്കി​​​നു ബോം​​​ബു​​​ക​​​ളാ​​​ണ് പ​​​ട്ട​​​ണ​​​ത്തി​​​ൽ വ​​​ർ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ഫാ. ​​​പൗ​​​ളോ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.