ജോർജ് കള്ളിവയലിൽ കുവൈറ്റ് ഇലക്ഷൻ നിരീക്ഷകൻ
Monday, September 26, 2022 12:02 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പാർലമെന്റായ ദേശീയ അസംബ്ലിയിലേക്കു വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഇന്നെത്തും. രണ്ടാം തവണയാണ് ദീപിക പ്രതിനിധിയെ ദേശീയതെരഞ്ഞെടുപ്പിൽ നിരീക്ഷകനായി ക്ഷണിക്കുന്നത്.
കുവൈറ്റ് സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായെത്തുന്ന ജോർജിനെ രാവിലെ വിമാനത്താവളത്തിൽ ഇൻഫർമേഷൻ മന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിക്കും.
ബിബിസി, സിഎൻഎൻ അടക്കമുള്ള ആഗോള മാധ്യമപ്രതിനിധികളും ദുബായിൽനിന്ന് എം.സി.എ. നാസർ, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരും നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പു റിപ്പോർട്ടിംഗിനും നിരീക്ഷണത്തിനുമായെത്തുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.