നായ കാരണം വെടിയേറ്റു മരിച്ചു
Thursday, January 26, 2023 12:45 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിൽ നായ തോക്കിൽ ചവിട്ടിയതിനെത്തുടർന്ന് വെടിപൊട്ടി ഒരാൾ മരിച്ചു. വാരാന്ത്യത്തിൽ പിക്കപ് ട്രക്കിൽ വേട്ടയ്ക്കു പോകുന്നതിനിടെയായിരുന്നു സംഭവം. പിൻസീറ്റിലുണ്ടായിരുന്ന തോക്കിൽ നായ ചവിട്ടിയപ്പോൾ മുൻസീറ്റിലുണ്ടായിരുന്ന മുപ്പതുകാരനു വെടിയേൽക്കുകയായിരുന്നു. സ്ഥലത്തുവച്ചുതന്നെ മരിച്ചു.