റോമിലെ പെട്രോൾ പന്പിൽ സ്ഫോടനം
Saturday, July 5, 2025 1:05 AM IST
റോം: ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ പെട്രോൾ പന്പിലുണ്ടായ സ്ഫോടനത്തിൽ 25 പേർക്കു പരിക്കേറ്റു. ഇതിൽ ഒന്പതു പോലീസുകാരും ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.
തെക്കുകിഴക്കൻ റോമിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ദ്രവീകൃത പ്രകൃതിവാതകം ചോർന്നതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നതായി റോമാ രൂപതാധ്യക്ഷൻ കൂടിയായ ലെയോ പതിനാലാമൻ മാർപാപ്പ അറിയിച്ചു.