ഗ്രീസിൽ കാട്ടുതീ
Friday, July 4, 2025 2:39 AM IST
ആഥൻസ്: ഗ്രീസിലെ ക്രേറ്റ് ദ്വീപിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് പ്രദേശവാസികളും ടൂറിസ്റ്റുകളും അടക്കം ആയിരം പേരെ ഒഴിപ്പിച്ചുമാറ്റി.
യൂറോപ്പിൽ ഉഷ്ണ തരംഗം വ്യാപിച്ചിരിക്കുന്നതിനിടെയാണ് ഗ്രീക്ക് ദ്വീപിൽ കാട്ടുതീയുണ്ടായത്. 230 അഗ്നിശമന സേനാംഗങ്ങൾ ഹെലികോപ്റ്ററുകളുമായി തീയണയ്ക്കാൻ ശ്രമിക്കുന്നു.
ഇതിനിടെ, യൂറോപ്യൻ ഭൂഖണ്ഡത്തിൽ ചൂടുമായി ബന്ധപ്പെട്ട് എട്ടു പേർ മരിച്ചു. ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ താപനില വല്ലാതെ ഉയർന്നിരിക്കുകയാണ്.