ഇന്ത്യ അവസരങ്ങളുടെ നാട്: മോദി
Saturday, July 5, 2025 1:52 AM IST
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും വളർച്ചയുടെയും പുരോഗതിയുടെയും ഫലങ്ങൾ ആവശ്യക്കാരിലേക്ക് എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ ഇന്ത്യക്ക് ആകാശംപോലും പരിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണ് ഇന്ത്യ. ഈ സ്റ്റാർട്ടപ്പുകളിൽ പകുതിയിലും ഡയറക്ടർമാരായി സ്ത്രീകളാണ്- അദ്ദേഹം പറഞ്ഞു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസറും ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 1999നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിക്കുന്നത്.