ധവാന്റെ ഡൽഹി
Saturday, September 11, 2021 12:19 AM IST
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 14-ാം സീസണ് അവസാനവട്ട പോരാട്ടങ്ങൾക്കായുള്ള ഒരുക്കത്തിൽ ഡൽഹി ക്യാപ്പിറ്റൽസ്. 14-ാം സീസണ് ഐപിഎല്ലിന്റെ രണ്ടാം ഭാഗം യുഎഇയിൽ ആരംഭിക്കാൻ ശേഷിക്കുന്നത് എട്ടു ദിനം മാത്രം. ലോകകപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടശേഷം ശിഖർ ധവാൻ ഇറങ്ങുന്ന പോരാട്ടമാണ് 2021 ഐപിഎല്ലിന്റെ രണ്ടാം ഭാഗം എന്നതാണു ശ്രദ്ധേയം.
യുഎഇയിൽ എത്തി ക്വാറന്റൈനുശേഷം ധവാൻ നെറ്റ്സ് പരിശീലനം ആരംഭിച്ചു. ധവാനാണു നിലവിൽ ഐപിഎല്ലിലെ ടോപ് സ്കോറർ. എട്ട് മത്സരങ്ങളിൽനിന്ന് 54.28 ശരാശരിയിൽ 380 റണ്‍സ്. ആറു ജയവും രണ്ടു തോൽവിയുമായി ഡൽഹിയാണു പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.
കോവിഡ് പൂട്ടിടുന്നതിനു മുന്‍പ് ഇന്ത്യയിൽ കാഴ്ചവച്ച മികവ് തുടരാനാണു ധവാനും ഡൽഹിയും തയാറെടുക്കുന്നത്. 22ന് സണ്റൈസേഴ്സിനെതിരേയാണു ഡൽഹിയുടെ യുഎഇയിലെ ആദ്യ മത്സരം.