ഹോക്കി: ഇന്ത്യ പുറത്ത്
Friday, January 28, 2022 1:26 AM IST
മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽനിന്ന് നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ പുറത്ത്. സെമി ഫൈനലിൽ ദക്ഷിണ കൊറിയയാണ് ഇന്ത്യയെ അട്ടിമറിച്ചത്. രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് കൊറിയയുടെ ജയം. ദക്ഷിണ കൊറിയയ്ക്കുവേണ്ടി ചെറോണ് ഇയുൻബി, സിയുംഗ് ജു ലീ, ഹെയ്ജിൻ ചോ എന്നിവർ ലക്ഷ്യംകണ്ടു. ഇന്ത്യക്കായി നേഹയും ലാൽറെംസിയാമിയും ഗോളടിച്ചു.