ജോക്കോ മുന്നേറ്റം നിലവിലെ ചാന്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ. ഫ്രഞ്ച് താരം പിയറി ഹ്യൂഗ്സ് ഹെർബർട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം.
സ്കോർ: 6-4, 7-6 (7-3), 6-4. ഈ വർഷം ഇതുവരെ ഒരു ഫൈനൽ കളിക്കാൻ ജോക്കോവിച്ചിനു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജോക്കോയുടെ ലോക ഒന്നാം നന്പർ സ്ഥാനത്തിന് ഇറ്റലിയുടെ യാനിക് സിന്നർ ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഹ്യൂഗ്സിനെതിരായ രണ്ടാം സെറ്റിൽ മാത്രമേ ജോക്കോ പതറിയുള്ളൂ. സെർവ് നഷ്ടപ്പെടുത്തിയ ജോക്കോ ടൈബ്രേക്കറിലൂടെയായിരുന്നു രണ്ടാം സെറ്റ് നേടിയത്.