കാ​ഠ്മ​ണ്ഡു: ഹൃ​ദ​യാ​ഘാ​തം മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ് രാം ​ച​ന്ദ്ര പൗ​ഡ​ലി​നെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി.

78 വ​യ​സു​കാ​ര​നാ​യ പൗ​ഡ​ലി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​ഠ്മ​ണ്ഡു​വി​ലെ ഷ​ഹീ​ദ് ഗം​ഗാ​ല​യ് നാ​ഷ​ണ​ൽ ഹാ​ർ​ട്ട് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​തു​വ​ശ​ത്തു​ള്ള ആ​ർ​ട്ട​റി​ക​ളി​ലൊ​ന്നി​ൽ 70 ശ​ത​മാ​നം ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പൗ​ഡ​ലി​നെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

പൗ​ഡ​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ തു​ട​രു​മെ​ന്നും പ്ര​സി​ഡ​ന്‍റി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.