ഭാ​ര്യ​യെ കൊ​ന്ന് ത​ല​ച്ചോ​ർ ഭ​ക്ഷി​ച്ചു: ത​ല​യോ​ട്ടി ആ​ഷ് ട്രേ​യാ​ക്കിയ യു​വാ​വ് അ​റ​സ്റ്റി​ൽ
ഭാ​ര്യ​യെ കൊ​ന്ന് ത​ല​ച്ചോ​ർ ഭ​ക്ഷി​ച്ചു: ത​ല​യോ​ട്ടി ആ​ഷ് ട്രേ​യാ​ക്കിയ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, July 8, 2023 3:25 PM IST
മെ​ക്സി​കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ത​ല​ച്ചോ​ർ ഭ​ക്ഷി​ക്കു​ക​യും ത​ല​യോ​ട്ടി ആ​ഷ് ട്രേ​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. പ്യൂ​ബ്ലോ​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​ൽ​വാ​രോ (32) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന അ​ൽ​വാ​രോ ജൂ​ൺ 29നാ​ണ് ഭാ​ര്യ​യെ കൊ​ന്ന​ത്. സാ​ന്താ മ്യൂ​ർ​ട്ടെ​യും (ലേ​ഡി ഓ​ഫ് ഹോ​ളി ഡെ​ത്ത്) പി​ശാ​ചും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് താ​ൻ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് അ​ൽ​വാ​രോ, മ​രി​യ മോ​ൺ​സെ​റാ​റ്റി​നെ (38) വി​വാ​ഹം ക​ഴി​ച്ച​ത്. മ​രി​യ​യ്ക്ക് 12 മു​ത​ൽ 23 വ​രെ പ്രാ​യ​മു​ള്ള അ​ഞ്ച് പെ​ൺ​മ​ക്ക​ളു​ണ്ട്.

ഭാ​ര്യ​യു​ടെ ത​ല​ച്ചോ​റി​ന്‍റെ ഒ​രു ഭാ​ഗം ടാ​ക്കോ​സി​നൊ​പ്പം( ഒ​രു മെ​ക്സി​ക്ക​ൻ വി​ഭ​വം) ഭ​ക്ഷി​ക്കു​ക​യും ത​ല​യോ​ട്ടി ആ​ഷ്‌​ട്രേ ആ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്‌​ത​താ​യി പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം വെ​ട്ടി നു​റു​ക്കി പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു.


കൊ​ല​പാ​ത​കം ന​ട​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം, ത​ന്‍റെ ര​ണ്ടാ​ന​മ്മ​യെ വി​ളി​ച്ചാ​ണ് ഇ​യാ​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. ‌അ​ൽ​വാ​രോ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നും അ​യാ​ൾ​ക്ക് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ക​രു​തു​ന്നു​വെ​ന്നും കൊ​ല്ല​പ്പെ​ട്ട മ​രി​യ​യു​ടെ അ​മ്മ പ്ര​തി​ക​രി​ച്ചു.

മ​രി​യ​യു​ടെ പെ​ൺ​മ​ക്ക​ളെ ഇ​യാ​ൾ ശാ​രീ​രി​ക​മാ​യും ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ച​താ‌​യും കു​ടും​ബം ആ​രോ​പി​ച്ചു. അ​തി​നി​ടെ, അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് മ​ന്ത്ര​വാ​ദ ബ​ലി​പീ​ഠ​വും പോ​ലീ​സ് ക​ണ്ടെ​ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<