മ​ലാ​ഗ: അ​ര നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ഡേ​വി​സ് ക​പ്പ് കി​രീ​ടം ചൂ​ടി ഇ​റ്റ​ലി. ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യെ 2-0ത്തി​ന് തോ​ല്‍​പ്പി​ച്ചാ​ണ് ഇ​റ്റ​ലി​യു​ടെ കി​രീ​ട നേ​ട്ടം.

ആ​ദ്യ സിം​ഗി​ള്‍​സി​ല്‍ മ​ത്തേ​വു അ​ര്‍​നാ​ള്‍​ഡി അ​ല​ക്‌​സി പോ​പ്പി​റി​നെ 7-5, 2-6,6-4 എ​ന്ന സ്‌​കോ​റി​ന് തോ​ല്‍​പ്പി​ച്ച് ഇ​റ്റ​ലി​ക്ക് മേ​ല്‍​ക്കൈ നേ​ടി​ക്കൊ​ടു​ത്തു. തു​ട​ര്‍​ന്ന് നി​ര്‍​ണാ​യ​ക​മാ​യ ര​ണ്ടാം സിം​ഗി​ള്‍​സി​ല്‍ ലോ​ക നാ​ലാം ന​മ്പ​ര്‍ താ​രം യാ​ന്നി​ക് സി​ന്ന​ര്‍ അ​ല​ക്‌​സ് ഡി ​മി​നോ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച​തോ​ടെ കി​രീ​ടം ഇ​റ്റ​ലി​ക്കു സ്വ​ന്ത​മാ​വു​ക​യാ​യി​രു​ന്നു.

സെ​മി​യി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സി​ന്ന​റി​നു മു​മ്പി​ല്‍ ലോ​ക 12-ാം ന​മ്പ​ര്‍ താ​ര​വും ഓ​സ്‌​ട്രേ​ലി​യ​ന്‍ ഒ​ന്നാം ന​മ്പ​റു​മാ​യി ഡി​മി​നോ​റി​ന് പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ല. 6-3,6-0 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു സി​ന്ന​റി​ന്‍റെ വി​ജ​യം.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ്റ​ലി വി​ജ​യി​ച്ച​തോ​ടെ അ​വ​ശേ​ഷി​ച്ചി​രു​ന്ന ഡ​ബി​ള്‍​സ് മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

1976ല്‍ ​ആ​ദ്യ​മാ​യി ഡേ​വി​സ് ക​പ്പ് കി​രീ​ടം ചൂ​ടി​യ​തി​നു ശേ​ഷം ഇ​തു​വ​രെ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​റ്റ​ലി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ ​ഒ​രു ദു​ര്യോ​ഗ​ത്തി​നാ​ണ് ഇ​ന്ന് അ​റു​തി​യാ​യ​ത്.

ഈ ​വി​ജ​യ​ത്തോ​ടെ 1977ലെ ​ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യോ​ടു തോ​റ്റ​തി​ന് മ​ധു​ര​പ്ര​തി​കാ​രം ചെ​യ്യാ​നും ഇ​റ്റ​ലി​ക്കാ​യി. ഇ​തി​നു മു​മ്പ് 1998ലാ​ണ് ഇ​റ്റ​ലി ഫൈ​ന​ലി​ലെ​ത്തി​യ​ത് എ​ന്നാ​ല്‍ അ​ന്ന് സ്വീ​ഡ​നോ​ട് തോ​ല്‍​ക്കാ​നാ​യി​രു​ന്നു വി​ധി.