ബ​ഹി​യ: സ്വ​കാ​ര്യ വേ​ദി​യി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ 30കാ​ര​നാ​യ ഗാ​യ​ക​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ബ്ര​സീ​ലി​യ​ൻ സു​വി​ശേ​ഷ ഗാ​യ​ക​ൻ പെ​ദ്രോ ഹെ​ന്‍​ട്രി​ക്കാ​ണ് മ​രി​ച്ച​ത്.
ഫി​യ​റ ഡി ​സാ​ന്‍റാ​ന​യി​ൽ സം​ഗീ​ത​പ​രി​പാ​ട് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ദ്രോ​യു​ടെ ദാ​രു​ണാ​ന്ത്യം.

ഇ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ​യു​ട​ൻ ത​ന്നെ ജീ​വ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

പെ​ദ്രോ കു​ഴ​ഞ്ഞു വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ച്ച് വേ​ദി​ക്ക് മു​ന്നി​ലേ​ക്ക് വ​ന്ന പെ​ദ്രോ പെ​ട്ട​ന്ന് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

പെ​ദ്രോ​യു​ടെ മ​ര​ണ​വി​വ​രം ഒ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ന്‍​ഡ് ആ​യ ടൊ​ഡാ മ്യൂ​സി​ക് സ​മൂ​ഹ മാ​ധ്യ​മ​പേ​ജി​ൽ കു​റി​പ്പെ​ഴു​തി​യി​രു​ന്നു. പെ​ദ്രോ​യു​ടെ ഒ​ട്ടേ​രെ ആ​രാ​ധ​ക​രാ​ണ് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.