ന്യൂഡൽഹി: ബി​ഹാ​റി​ലെ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റ് വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നി​ടെ കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ന് ശൗ​ര്യ​ച​ക്ര. ബി​ഭോ​ർ കു​മാ​ർ സിം​ഗി​നാ​ണ് ശൗ​ര്യ​ച​ക്ര ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച​ത്.

കമാൻഡോ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2022ലാണ് ബിഭോർ കുമാറിന് കാലുകൾ നഷ്ടപ്പെട്ടത്.

2017 മെയ് മാസത്തിൽ സിആർപിഎഫിൽ ചേർന്ന 205-ാം കോബ്രാ ബറ്റാലിയനിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് റാങ്കിലുള്ള ബിഭോർ കുമാറിന് 2022 ഫെബ്രുവരി 25-നുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഗയയിലെ ചക്രബന്ധ വനമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ബിഭോറിനെ ഗയ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.