തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന‌​ട​ത്തി​യ സ​മ​ര​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 157 കേ​സു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു. ഗു​രു​ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത 157 കേ​സു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്.

199 കേ​സു​ക​ളാ​ണ് ആ​കെ വി​ഴി​ഞ്ഞം സ​മ​ര​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഈ ​കേ​സു​ക​ൾ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച വി​വി​ധ അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​ത്.

ഗൗ​ര​വ​സ്വ​ഭാ​വ​മു​ള്ള 42 കേ​സു​ക​ള്‍ നി​ല​നി​ൽ​ക്കും. എ​ന്നാ​ല്‍ സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച കേ​സ് അ​ട​ക്കം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സു​ക​ള്‍ പി​ൻ​വ​ലി​ക്കി​ല്ല.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ‌​യി എ​ടു​ത്ത മു​ഴു​വ​ൻ കേ​സു​ക​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

പൗ​ര​ത്വ നി​യ​മ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 835 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 629 കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​രു​ന്നു.