കോ​ല്‍​ക്ക­​ത്ത: ചോ­​ദ്യ­​ത്തി­​ന് കോ­​ഴ ആ­​രോ­​പ­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് വ­​സ­​തി­​യി​ല്‍ സി­​ബി­​ഐ റെ­​യ്­​ഡ് ന­​ട­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍­​കി തൃ­​ണ­​മൂ​ല്‍ മു​ന്‍ എം­​പി​യും കൃ­​ഷ്­​ണ­​ന­​ഗ​ര്‍ ലോ­​ക്‌​സ­​ഭാ മ­​ണ്ഡ­​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ മ​ഹു​വ മൊ­​യ്ത്ര. അ­​ന്വേ­​ഷ­​ണ­​ത്തി­​ന്‍റെ പേ­​രി​ല്‍ രാ­​ഷ്ട്രീ­​യം ക­​ളി­​ക്കു​ന്ന­​ത് ത­​ട­​യ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് പ­​രാ​തി.

തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ചാ​ര­​ണം ത­​ട­​സ­​പ്പെ­​ടു­​ത്തുന്ന ക­​ടു­​ത്ത ന­​ട­​പ­​ടി­​ക­​ളാ­​ണ് സി­​ബി­​ഐ സ്വീ­​ക­​രി­​ക്കു­​ന്ന​ത്. കേ­​ന്ദ്ര ഏ­​ജ​ന്‍­​സി­​ക­​ളു­​ടെ ഇ​ത്ത­​രം ന­​ട­​പ­​ടി­​ക​ള്‍­​ക്ക് മാ​ര്‍­​ഗ​രേ­​ഖ വേ­​ണ­​മെ​ന്നും മ­​ഹു­​വ­​യു­​ടെ പ­​രാ­​തി­​യി​ല്‍ പ­​റ­​യു​ന്നു.

ശനിയാഴ്ചയാണ് മ​ഹു​വയുടെ ബം­​ഗാ­​ളി­​ലെ വ­​സ­​തിയിൽ സിബിഐ റെയ്ഡ് നടത്തിയത്. പ്ര­​ധാ­​ന­​മ­​ന്ത്രി ന­​രേ​ന്ദ്ര­​ മോ­​ദി​ക്കും വ്യ­​വ­​സാ­​യി ഗൗ­​തം അ­​ദാ­​നി­​ക്കു­​മെ­​തി​രേ പാ​ര്‍­​ല­​മെ​ന്‍റി​ല്‍ ചോ­​ദ്യ­​ങ്ങ​ള്‍ ഉ­​ന്ന­​യി­​ക്കു­​ന്ന­​തി­​ന് ഹി­​ര ന­​ന്ദാ­​നി ഗ്രൂ­​പ്പി​ല്‍­​നി­​ന്ന് കോ­​ടി­​ക​ള്‍ കൈ­​പ്പ­​റ്റി­​യെ­​ന്ന കേ­​സി­​ലാ­​ണ് മ­​ഹു­​വ­​ അ­​ന്വേ​ഷ­​ണം നേ­​രി­​ടു­​ന്ന​ത്. ആ­​രോ­​പ­​ണ­​മു­​യ​ര്‍­​ന്ന­​തി­​ന് പി­​ന്നാ­​ലെ മ­​ഹു­​വ­​യു­​ടെ ലോ­​ക്‌­​സ­​ഭാ അം­​ഗ​ത്വം റ­​ദ്ദാ­​ക്കി­​യി­​രു​ന്നു.