മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Thursday, March 28, 2024 5:32 PM IST
ഇംഫാൽ: മണിപ്പൂരിൽ ഈസ്റ്റർ പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിച്ചു. ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം പുറത്തുവന്നതായാണ് വിവരം.
പുതിയ തീരുമാനപ്രകാരം ദുഖവെള്ളി, ഈസ്റ്റർ ദിനങ്ങൾ അവധിയായിരിക്കും. ശനിയാഴ്ച പ്രവൃത്തിദിവസവുമാണെന്ന് സർക്കാർ അറിയിച്ചു.
നേരത്തെ സാന്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ ശനി, ഞായർ ദിവസങ്ങൾ പ്രവൃത്തിദിനമായിരിക്കുമെന്നായിരുന്നു പുറത്തുവന്ന ഉത്തരവ്. തുടർന്ന് തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
തീരുമാനത്തിൽ കേരളത്തിലുൾപ്പെടെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് തീരുമാനത്തിൽനിന്ന് മണിപ്പൂർ സർക്കാർ പിൻവാങ്ങിയത്.