മ​ല​പ്പു​റം: പൈ​പ്പി​ൽ നി​ന്ന് കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. കു​റ്റി​പ്പു​റം ഊ​രോ​ത്ത് പ​ള്ളി​യാ​ലി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​റു​മു​ഖ​ൻ (29), മ​ണി (35) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ​ക​ൾ ത​മ്മി​ൽ ആ​രം​ഭി​ച്ച ത​ര്‍​ക്കം പു​രു​ഷ​ന്മാ​ര്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ര്‍ ആ​ക്ര​മി​ച്ചെ​ന്നാ​ണ് അ​റു​മു​ഖ​നും മ​ണി​യും പ​റ​യു​ന്ന​ത്.

അ​റു​മു​ഖ​ന് കൊ​ടു​വാ​ൾ കൊ​ണ്ടു​ള്ള വെ​ട്ടേ​റ്റ് നെ​ഞ്ചി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യി​ൽ മ​ട​ല് കൊ​ണ്ട് അ​ടി​യേ​റ്റ് പ​രി​ക്കു​മു​ണ്ട്. അ​തേ​സ​മ​യം, മ​ണി​യു​ടെ ഇ​ട​ത് തോ​ളി​ലാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രും ന​ട​ക്കാ​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.