കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ വേണ്ട: ഹൈക്കോടതി
Saturday, April 13, 2024 10:38 AM IST
കൊച്ചി: കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിര്‍ദേശം.
സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണമെന്നതിനെക്കുറിച്ച് മാർഗനിർദേശം പുറത്തിറക്കണം. കളിസ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണമെന്നും കോടതി സർക്കാരിന് നിർദേശംനൽകി.
കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. കൊല്ലം തേവായൂർ ഗവൺമെന്റ് എൽപി സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യംചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ നിർദേശം.