ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​തി​നാ​റ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ക്കൂ​ടി കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. ഒ​ഡീ​ഷ​യി​ലെ ഒ​മ്പ​ത് സീ​റ്റു​ക​ളി​ലേ​ക്കും ഗു​ജ​റാ​ത്തി​ലെ നാ​ലും ഹി​മാ​ച​ലി​ലെ ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്കും ച​ണ്ഡീ​ഗ​ഢ് സീ​റ്റി​ലേ​ക്കു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ മ​ണ്ഡി സീ​റ്റി​ല്‍ വി​ക്ര​മാ​ദി​ത്യ സിം​ഗ് മ​ത്സ​രി​ക്കും. ന​ടി ക​ങ്ക​ണ റ​ണാ​വ​ത്താ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മൂ​ന്ന് ത​വ​ണ മാ​ണ്ഡി എം​പി​യാ​യ പ്ര​തി​ഭ സിം​ഗി​ന്‍റെ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സിം​ഗി​ന്‍റെ​യും മ​ക​നാ​ണ് വി​ക്ര​മാ​ദി​ത്യ സിം​ഗ്.

മു​തി​ര്‍​ന്ന നേ​താ​വ് മ​നീ​ഷ് തി​വാ​രി ച​ണ്ഡീ​ഗ​ഢി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും. നി​ല​വി​ല്‍ പ​ഞ്ചാ​ബി​ലെ അ​ന​ന്ത്പു​ര്‍ സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള സി​റ്റിം​ഗ് എം​പി​യാ​ണ് മ​നീ​ഷ് തി​വാ​രി.