മും​ബൈ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് തോ​റ്റു. 20 റ​ണ്‍​സി​നാ​യി​രു​ന്നു ചെ​ന്നൈ​യു​ടെ ജ​യം. ഇതോടെ രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി പാ​ഴാ​യി. സ്കോ​ർ:- ചെ​ന്നൈ 206-4 (20), മും​ബൈ 186-6 (20)

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ​യെ നാ​യ​ക​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദും ശി​വം ദും​ബെ​യു​മാണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ഗെ​യ്ക്‌വാ​ദ് 40 പ​ന്തി​ൽ 69 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ ദും​ബെ പു​റ​ത്താ​കാ​തെ 38 പ​ന്തി​ൽ 66 റ​ണ്‍​സെ​ടു​ത്തു.

ഒ​രി​ക്ക​ൽ കൂ​ടി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഫി​നി​ഷ​റു​ടെ റോ​ളി​ൽ തി​ള​ങ്ങി. അ​വ​സാ​ന നാ​ല് പ​ന്തി​ൽ പു​റ​ത്താ​കാ​തെ ധോ​ണി 20 റ​ണ്‍​സെ​ടു​ത്തു. മും​ബൈ​യ്ക്കാ​യി നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​യ്ക്കാ​യി രോ​ഹി​ത് ശ​ർ​മ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 63 പ​ന്തി​ൽ പു​റ​ത്താ​കാ​തെ രോ​ഹി​ത്ത് 11 ഫോ​റും അ​ഞ്ച് സി​ക്സും ഉ​ൾ​പ്പെ​ടെ 105 റ​ണ്‍​സെ​ടു​ത്തു. ഒ​റ്റ​യാ​നെ പോ​ലെ രോ​ഹി​ത് ക​ളം നി​റ​യു​ന്ന കാ​ഴ്ച​യാ​ണ് മും​ബൈ​യിൽ കാ​ണാ​നാ​യ​ത്.

രോ​ഹി​ത്തി​നെ കൂ​ടാ​തെ ഇ​ഷാ​ൻ കി​ഷ​ൻ (23), തി​ല​ക് വ​ർ​മ (31), ടിം ​ഡേ​വി​ഡ് (13) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് മും​ബൈ നി​ര​യി​ൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്. ചെ​ന്നൈ​യ്ക്കാ​യി മ​തീ​ഷ പ​തി​ര​ണ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ ചെ​ന്നൈ എ​ട്ട് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​നാ​ത്താ​ണ്. നാ​ല് പോ​യി​ന്‍റു​ള്ള മും​ബൈ എ​ട്ടാം സ്ഥാ​നാ​ത്താ​ണ്.