വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിന് കെഎസ്ഇബി ഓവര്‍സിയര്‍ക്ക് മര്‍ദനം; നാല് പേര്‍ക്കെതിരേ കേസ്
Monday, April 15, 2024 12:16 PM IST
പത്തനംതിട്ട: വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിന് കെഎസ്ഇബി ഓവര്‍സിയറെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരേ പോലീസ് കേസേടുത്തു. പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശികളായ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പത്തനംതിട്ട വായ്പൂര് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിന്‍സന്റ് രാജിനാണ് മര്‍ദനമേറ്റത്.
കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസമായിട്ടും പുനസ്ഥാപിക്കാത്തന്റെ പേരില്‍ ഓവര്‍സിയറെ ഓഫീസില്‍ കയറി മര്‍ദിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായെന്നാണ് വിവരം.