ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചു, മർദിച്ചു; ഭാര്യ അറസ്റ്റിൽ
Tuesday, April 16, 2024 6:30 AM IST
ലക്നോ: ഉറങ്ങിക്കിടന്ന ഭർത്താവി ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയും കുടുംബാംഗങ്ങളുമായി ചേർന്ന് ഇദ്ദേഹത്തെ മർദിക്കുകയും ടെറസിൽ നിന്ന് തള്ളുകയും ചെയ്ത യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം.
ഭർത്താവ് ആശിഷ് കുമാർ റായിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ അമൃത റായി സംശയിച്ചു. ഞാൻ എന്റെ ഭാര്യയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു. അവർ എന്റെ മൊബൈലും മോട്ടോർബൈക്കിന്റെ താക്കോലും പിടിച്ചെടുത്തു. താക്കോൽ ചോദിച്ചപ്പോൾ നിങ്ങൾ ഇന്ന് താമസിക്കണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് അനുസരിച്ചു. പിന്നെ ഞങ്ങൾ എല്ലാവരും ഉറങ്ങിയെന്ന് ബല്ലിയ സ്വദേശിയായ ആശിഷ് റായ് പറഞ്ഞു.
രാത്രി മൂന്നായപ്പോൾ എന്റെ ഭാര്യ വാഷ്റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. ഈ സമയം അവളുടെ സഹോദരി തിളച്ച വെള്ളം റെഡിയാക്കി വച്ചിരുന്നു. ഞാൻ ഉറങ്ങുന്നതിനിടെ അവൾ എന്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു. ഞാൻ ഓടാൻ ശ്രമിച്ചപ്പോൾ അവർ എന്നെ പിടിച്ച് മർദിക്കാൻ തുടങ്ങി. അവർ എന്റെ തലയും തകർത്തു. അവർ എന്നെ ടെറസിൽ നിന്ന് തള്ളിയിട്ടു.- ആശിഷ് കുമാർ പറഞ്ഞു.
യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.