""എനിക്ക് ഭയമുണ്ടെങ്കില്‍ പറയാം''; മാസപ്പടിയിലെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി
Tuesday, April 16, 2024 11:26 AM IST
തൃശൂര്‍: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാസപ്പടിയിലെ ചോദ്യം ചെയ്യല്‍ മകള്‍ വീണാ വിജയനിലേക്ക് എത്തുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരുഷമായ മറുപടി.
ആ ഭയം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതുമായി നടക്ക്. എനിക്ക് ഭയമുണ്ടെങ്കില്‍ പറയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മകളുടെ കമ്പനിക്ക് പണം ലഭിച്ചത് അക്കൗണ്ടിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം.
നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റാറില്ല. സിപിഎം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.