മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ശ്രീ​രാ​മ​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

നാ​ഗ്പൂ​രി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ന് ശ്രീ​രാ​മ​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി വി​ദ്വേ​ഷ ജ​ന​ക​മാ​യ പോ​സ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. നി​തി​ൻ ഗ​ഡ്ക​രി, മോ​ഹ​ൻ മ​തെ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ർ​എ​സ്എ​സ് ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യു​ന്ന നാ​ഗ്പൂ​രി​ൽ ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ഗ​ഡ്ക​രി​യു​ടെ വി​ജ​യം. ഇ​ത്ത​വ​ണ നാ​ഗ്പൂ​ർ വെ​സ്റ്റി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ വി​കാ​സ് താ​ക്ക​റെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.