പള്ളിത്തുറയില്‍ വിദ്യാര്‍ഥിയെ കടലില്‍ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Saturday, April 20, 2024 9:02 AM IST
തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്ബിന് എഫ്.ജൂസ(17) ആണ് മരിച്ചത്.
സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തുനിന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മെല്ബിന് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.
പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ, മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്ബിന്. പ്ലസ് ടൂ വിദ്യാര്‍ഥിയാണ്.