ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 12-ാം ബ്ലോ​ക്കി​ലെ താ​മ​സ​ക്കാ​ര​നാ​യ വൈ​ഷ്ണ​വി​ന് (25) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​റ​ളം ഫാം ​ര​ണ്ടാം ബ്ലോ​ക്കി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ഓ​ടെ ആ​യി​രി​ന്നു സം​ഭ​വം. സ്ഥ​ലം ലീ​സി​നെ​ടു​ത്തു കൃ​ഷി​ചെ​യ്യു​ന്ന​യാ​ളു​ടെ തൊ​ഴി​ലാ​ളി​യാ​ണ് വൈ​ഷ്ണ​വ്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ ബൈ​ക്കി​ൽ​നി​ന്ന് വീ​ണ വൈ​ഷ്ണ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് പൂ​ർ​ണ​മാ​യും ആ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചു. ‌വൈ​ഷ്ണ​വ് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.