മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
Friday, April 26, 2024 4:26 AM IST
ഇംഫാൽ: മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. മത്തങ്ങകൾക്കുള്ളിൽ മയക്കുമരുന്ന് നിറച്ച് ട്രക്കിൽ കടത്താനുള്ള ശ്രമമാണ് തകർത്തത്. 39-ാമത് അസം റൈഫിൾസിന്റെ സംയുക്ത സംഘവും മണിപ്പൂർ പോലീസും ചേർന്ന് 3.5 കോടി രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
സംഭവത്തിൽ മണിപ്പൂരിലെ ജിരിബാമിൽ അബ്ദുൾ മന്നൻ മജുംദർ, ഖലീൽ ഉള്ള ബർഭൂയ്യ എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിപ്പൂരിലെ ഫെർസാൾ ജില്ലയിലെ തിപൈമുഖിൽ നിന്ന് അസമിലെ കച്ചാറിലേക്ക് പോവുകയായിരുന്ന ട്രക്ക് സുരക്ഷാ സേന തടയുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി അറസ്റ്റിലായവരെയും പിടികൂടിയ മയക്കുമരുന്നും ജിരിബാം പോലീസ് സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.