മേയര്‍ ആര്യയുടെ പ്രവര്‍ത്തി പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം: ചെന്നിത്തല
Tuesday, April 30, 2024 11:04 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു.
എംഎല്‍എയും മേയറും കുറേക്കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട ആളുകളാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കാനെ ഇവരുടെ പ്രവര്‍ത്തി സഹായകമാകൂ.
ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. വിഷയത്തില്‍ ഡ്രൈവറുടെ ഭാഗം കേള്‍ക്കാന്‍ പോലും പോലീസ് തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.