പൂഞ്ച് ഭീകരാക്രമണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ചരണ്‍ജിത്ത് സിംഗ് ചന്നി
Monday, May 6, 2024 2:17 AM IST
ചണ്ഡീഗഡ്: ജമ്മു കാഷ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിംഗ് ചന്നി.
ജനങ്ങളുടെ ജീവൻവച്ചാണ് ബിജെപി കളിക്കുന്നതെന്നും ജലന്ധറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്നി പറഞ്ഞു.
ഇത്തരം തീവ്രവാദ ആക്രമണങ്ങളൊന്നും യഥാർഥത്തിൽ നടക്കുന്നില്ല. മറിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണിത്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യങ്ങളിലെല്ലാം ഇത്തരം സ്റ്റണ്ടുകൾ ബിജെപി കളിക്കുമെന്നും 2019-ലെ പുൽവാമ ആക്രമണം ചൂണ്ടിക്കാട്ടി ചന്നി പറഞ്ഞു.