നിരോധിത സംഘടനയിൽനിന്ന് പണം വാങ്ങി; കേജരിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ
Monday, May 6, 2024 8:06 PM IST
ന്യൂഡൽഹി: നിരോധിത സംഘടനയിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ.
നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേനയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുന്നത്.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ സംഘടനയില്‍ നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപിച്ച് വേള്‍ഡ് ഹിന്ദു ഫെഡറേഷൻ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയാണ് പരാതി നല്‍കിയത്.
പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേനയ്ക്കെതിരെ രൂക്ഷപ്രതികരണമായി ആംആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തി.
2014 മുതല്‍ 2022 വരെ വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്ന് ആംആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവന്‍ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു.