സഞ്ജുവിന്റെ പോരാട്ടം വിഫലം; ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം
Tuesday, May 7, 2024 11:58 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 20 റൺസിന്റെ ആവേശ ജയം. സ്കോർ ഡൽഹി: 221/8 രാജസ്ഥാൻ 201/8. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു.
മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞൊള്ളു. അവസാന അഞ്ചോവറില്‍ രാജസ്ഥാന് 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 46 പന്തില്‍ 86 റണ്‍സുമായി നിന്ന സഞ്ജുവും 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍.
മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച ഷോട്ട് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല് ബൗണ്ടറി ലൈനിൽ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്പയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിർണായകമായത്.
ഡല്‍ഹിക്കായി മക്ഗർഗ് 20 പന്തിൽ 50 റൺസും അഭിഷേക് പോറൽ 36 പന്തില്‍ 65 റൺസും നേടി. ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജസ്ഥാനു വേണ്ടി അശ്വിന് മൂന്ന് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.