ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ജെ​പി‌​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ഡി​എം​കെ. കോ​യ​മ്പ​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് ഗൂ​ഗി​ള്‍ പേ ​വ​ഴി ബി​ജെ​പി പ​ണം ന​ൽ​കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​എം​കെ രം​ഗ​ത്ത് എ​ത്തി.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ണ്ണാ​മ​ലൈ​യ്ക്കാ​യി ബ​ന്ധു​ക്ക​ള്‍ പ​ണം ന​ൽ​കു​ന്നു എ​ന്നാ​ണ് പ​രാ​തി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ അ​ണ്ണാ​മ​ലൈ മ​ത്സ​രി​ക്കു​ന്ന കോ​യ​മ്പ​ത്തൂ​രി​ൽ സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള​ല്ല ന​ട​ക്കു​ന്ന​ത് എ​ന്നാ​ണ് ഡി​എം​കെ​യു​ടെ വാ​ദം.

ഇ​ന്ന​ലെ കോ​യ​മ്പ​ത്തൂ​രി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ കാ​റി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 81,000 രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച പ​ണ​മാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ച​തെ​ന്ന് ഡി​എം​കെ ആ​രോ​പി​ച്ചി​രു​ന്നു.