ഐപിഎൽ വാതുവയ്പ്; അഞ്ച് പേർ പിടിയിൽ
Monday, April 24, 2023 8:04 PM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ വാതുവയ്പ്പിൽ ഏർപ്പെട്ടിരുന്ന അഞ്ച് യുവാക്കളെ ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച നടന്ന മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിംഗ്സ് പോരാട്ടത്തിനിടെയാണ് ഇവർ വാതുവയ്പ് നടത്തിയത്. വിവിധ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ വാതുവയ്പ് നടത്തിയ ഇവരെ വസീറാബാദ് മേഖലയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്.
പ്രതികളുടെ പക്കൽ നിന്ന് 32,710 രൂപ, 14 മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.