x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ലാ​വി​യയുടെ പു​തി​യ മുഖം

ഓട്ടോസ്പോട്ട് / അരുൺ ടോം
Published: November 24, 2026 11:14 PM IST | Updated: November 24, 2026 11:14 PM IST

സ്കോ​ഡ സ്ലാ​വി​യ ഫെ​യ്സ്‌​ലി​ഫ്റ്റ്

സെഡാ​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​കാ​ൻ പു​തു​മ​ക​ളു​മാ​യി 2026 മോ​ഡ​ൽ സ്കോ​ഡ സ്ലാ​വി​യ ഫെ​യ്സ്‌​ലി​ഫ്റ്റ് എ​ത്തി. പു​തി​യ പ​തി​പ്പി​ൽ പു​റം​മോ​ടി​യി​ലും അ​ക​ത്ത​ള​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തി​നൊ​പ്പം പു​തി​യ എ​ട്ട് സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സും പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള മ​സാ​ജ് സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 9.99 ല​ക്ഷം രൂ​പ മു​ത​ൽ 18.84 ല​ക്ഷം രൂ​പ വ​രെ​യാ​ണ് എ​ക്സ്ഷോ​റൂം വി​ല. ആ​റു വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് വാ​ഹ​നം ല​ഭ്യ​മാ​കു​ന്ന​ത്.

പ്രീ​മി​യം ലു​ക്കി​ൽ പു​റം​മോ​ടി

അ​ടി​സ്ഥാ​ന രൂ​പ​ക​ൽ​പ​ന നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് സ്ലാ​വി​യ​യു​ടെ പു​റം​മോ​ടി​യി​ൽ സ്കോ​ഡ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​താ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഓ​ൾ എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പു​ക​ളും അ​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ക്രോം ​സ്ട്രി​പ്പും മു​ൻ​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ രൂ​പം ന​ൽ​കു​ന്നു. പു​തു​ക്കി​യ ബ​ന്പ​റു​ക​ൾ, എ​ൽ​ഇ​ഡി ഫോ​ഗ് ലാ​ന്പു​ക​ൾ, 16 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ​യും പു​തി​യ മാ​റ്റ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പി​ന്നി​ൽ സീ​ക്വ​ൻ​ഷ്യ​ൽ ടേ​ണ്‍ ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളോ​ടു കൂ​ടി​യ എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പു​ക​ളാ​ണു​ള്ള​ത്.

പി​ൻ​സീ​റ്റി​ൽ മ​സാ​ജ് സൗ​ക​ര്യം

അ​ക​ത്ത​ള​ത്തി​ലെ മാ​റ്റ​ങ്ങ​ളി​ൽ യാ​ത്രാ​സു​ഖ​ത്തി​നും സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്കു​മാ​ണ് മു​ൻ​ഗ​ണ​ന. 10.1 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സം​വി​ധാ​നം, 10.25 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ എ​ന്നി​വ ഉ​യ​ർ​ന്ന വേ​രി​യ​ന്‍റു​ക​ളി​ലു​ണ്ട്. ഗൂ​ഗി​ൾ ക്ലൗ​ഡി​ന്‍റെ എ​ഐ അ​സി​സ്റ്റ​ന്‍റ് പി​ന്തു​ണ​യു​ള്ള ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സം​വി​ധാ​ന​വും ശ്ര​ദ്ധേ​യ​മാ​ണ്. പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് മ​സാ​ജ് സൗ​ക​ര്യം ന​ൽ​കി​യ​ത് ഈ ​വി​ഭാ​ഗ​ത്തി​ലെ വേ​റി​ട്ട സ​വി​ശേ​ഷ​ത​യാ​ണ്. വെ​ന്‍റി​ലേ​റ്റ​ഡ് മു​ൻ​സീ​റ്റു​ക​ൾ, ഇ​ല​ക്ട്രി​ക് സ​ണ്‍​റൂ​ഫ്, 360 ഡി​ഗ്രി വ്യൂ ​ക്യാ​മ​റ, ഫ്ര​ണ്ട് പാ​ർ​ക്കി​ംഗ് സെ​ൻ​സ​റു​ക​ൾ എ​ന്നി​വ​യും വാ​ഹ​ന​ത്തി​ലു​ണ്ട്. ആ​റു എ​യ​ർ​ബാ​ഗു​ക​ൾ എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലും സ്റ്റാ​ൻ​ഡേ​ർ​ഡാ​ണ്.

പു​തി​യ ഗി​യ​ർ​ബോ​ക്സ്

എ​ൻ​ജി​ൻ നി​ര​യി​ൽ നി​ല​വി​ലു​ള്ള 1.0 ലീ​റ്റ​ർ, 1.5 ലീ​റ്റ​ർ ടി​എ​സ്ഐ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ളാ​ണ് തു​ട​രു​ന്ന​ത്. 1.0 ലീ​റ്റ​ർ എ​ൻ​ജി​ൻ 115 പി​എ​സ് ക​രു​ത്തും 178 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കും. ഈ ​എ​ൻ​ജി​നൊ​പ്പം നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ആ​റു സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സി​ന് പ​ക​രം എ​ട്ടു സ്പീ​ഡ് ടോ​ർ​ക്ക് ക​ണ്‍​വെ​ർ​ട്ട​ർ ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സ് അ​വ​ത​രി​പ്പി​ച്ച​താ​ണ് പ്ര​ധാ​ന മെ​ക്കാ​നി​ക്ക​ൽ മാ​റ്റം. ആ​റു സ്പീ​ഡ് മാ​നു​വ​ൽ ഗി​യ​ർ​ബോ​ക്സ് ഓ​പ്ഷ​നും തു​ട​രും.

150 പി​എ​സ് ക​രു​ത്തും 250 എ​ൻ​എം ടോ​ർ​ക്കും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന 1.5 ലീ​റ്റ​ർ ടി​എ​സ്ഐ എ​ൻ​ജി​നൊ​പ്പം ഏ​ഴു സ്പീ​ഡ് ഡി​എ​സ്ജി ഗി​യ​ർ​ബോ​ക്സാ​ണു​ള്ള​ത്. ഈ ​എ​ൻ​ജി​ൻ പ​തി​പ്പു​ക​ളി​ൽ പി​ൻ ഡി​സ്ക് ബ്രേ​ക്കു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന് 19.50 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഹോ​ണ്ട സി​റ്റി, ഹ്യു​ണ്ടാ​യ് വെ​ർ​ണ, ഫോ​ക്സ്‌​വാ​ഗ​ണ്‍ വി​ർ​ട്ട​സ് എ​ന്നി​വ​രാ​ണ് സ്ലാ​വി​യ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ.

 

വി​ല: 9.99 ല​ക്ഷം

മൈ​ലേ​ജ്: 19.50 കി​ലോ​മീ​റ്റ​ർ ‍

Tags : Skoda Slavia New look Automotive sedan market

Recent News

Corehub Up