കാമ്പസിനു പുറത്തുള്ള സംഘര്‍ഷം റാഗിംഗായി കണക്കാക്കുന്ന നിയമഭേദഗതി വേണം: ഹൈക്കോടതി
കാമ്പസിനു പുറത്തുള്ള സംഘര്‍ഷം റാഗിംഗായി കണക്കാക്കുന്ന നിയമഭേദഗതി വേണം: ഹൈക്കോടതി
Friday, July 4, 2025 2:00 AM IST
കൊ​​ച്ചി: കാ​​മ്പ​​സി​​ന് പു​​റ​​ത്തു​​ള്ള വി​​ദ്യാ​​ര്‍ഥി സം​​ഘ​​ര്‍ഷ​​ങ്ങ​​ൾ​​ക്കൂ​​ടി റാ​​ഗിം​​ഗാ​​യി ക​​ണ​​ക്കാ​​ക്കാ​​വു​​ന്ന രീ​​തി​​യി​​ല്‍ കേ​​ര​​ള റാ​​ഗിം​​ഗ് നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ല്‍ ഭേ​​ദ​​ഗ​​തി വേ​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

ഹോ​​സ്റ്റ​​ലു​​ക​​ളെ​​യും വി​​ദ്യാ​​ല​​യ​​ങ്ങ​​ളെ​​യും റാ​​ഗിം​​ഗ് നി​​യ​​മ​​പ​​രി​​ധി​​യി​​ല്‍ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും ചീ​​ഫ് ജ​​സ്റ്റീ​​സ് നി​​ധി​​ന്‍ ജാം​​ദാ​​ര്‍, ജ​​സ്റ്റീ​​സ് സി. ​​ജ​​യ​​ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​ത്യേ​​ക ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് നി​​ര്‍ദേ​​ശി​​ച്ചു. ഇ​​ത്ത​​ര​​മൊ​​രു ആ​​വ​​ശ്യ​​മു​​യ​​ര്‍ന്നെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ പോ​​ലീ​​സി​​ന് നേ​​രി​​ട്ട് മ​​റ്റ് നി​​യ​​മ​​ങ്ങ​​ള്‍ പ്ര​​കാ​​രം ന​​ട​​പ​​ടി എ​​ടു​​ക്കാ​​മെ​​ന്ന​​തി​​നാ​​ല്‍ റാ​​ഗിം​​ഗ് നി​​യ​​മ​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് സ​​ര്‍ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

എ​​ന്നാ​​ല്‍ നി​​യ​​മം ക​​ര്‍ശ​​ന​​മാ​​ക​​ണ​​മെ​​ങ്കി​​ല്‍ ഇ​​ക്കാ​​ര്യം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ര​​ട് ത​​യാ​​റാ​​യ​​താ​​യി സ​​ര്‍ക്കാ​​രി​​നുവേ​​ണ്ടി പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ അ​​റി​​യി​​ച്ചു. ക​​ര​​ടി​​ന്‍റെ പ​​ക​​ര്‍പ്പ് കേ​​ര​​ള ലീ​​ഗ​​ല്‍ സ​​ര്‍വീ​​സ് അ​​ഥോ​​റി​​റ്റി​​ക്കും യു​​ജി​​സി​​ക്കും ന​​ല്‍കാ​​ന്‍ കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.


ജാ​​മ്യ​​മി​​ല്ലാ വ​​കു​​പ്പു​​ക​​ള​​ട​​ക്കം ചേ​​ര്‍ത്ത് ക​​ര്‍ശ​​ന സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള നി​​യ​​മ​​മാ​​ണ് ത​​യാ​​റാ​​കു​​ന്ന​​തെ​​ന്നാ​​ണ് സ​​ര്‍ക്കാ​​ര്‍ അ​​റി​​യി​​ച്ച​​ത്. നി​​യ​​മ​​ത്തി​​ന്‍റെ ക​​ര​​ട് ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് റാ​​ഗിം​​ഗ് വി​​ഷ​​യ​​ത്തി​​ല്‍ നി​​ല​​പാ​​ട് അ​​റി​​യി​​ക്കാ​​മെ​​ന്ന് യു​​ജി​​സി അ​​റി​​യി​​ച്ചു.

റാ​​ഗിം​​ഗ് സം​​ബ​​ന്ധി​​ച്ച് ഹൈ​​ക്കോ​​ട​​തി സ്വ​​മേ​​ധ​​യാ സ്വീ​​ക​​രി​​ച്ച​​തും കോ​​ട്ട​​യം ഗ​​വ. ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് വി​​ദ്യാ​​ര്‍ഥി​​യെ സീ​​നി​​യ​​ര്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ക​​ട്ടി​​ലി​​ല്‍ കെ​​ട്ടി​​യി​​ട്ട് കോ​​മ്പ​​സ് കൊ​​ണ്ട് കു​​ത്തി പ​​രി​​ക്കേ​​ല്‍പ്പി​​ച്ച​​ത​​ട​​ക്ക​​മു​​ള്ള വി​​ഷ​​യം ചൂ​​ണ്ടി​​ക്കാ​​ട്ടി കെ​​ല്‍സ സ​​മ​​ര്‍പ്പി​​ച്ച​​തു​​മ​​ട​​ക്ക​​മു​​ള്ള ഹ​​ര്‍ജി​​ക​​ളാ​​ണ് ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.

കോ​​ട​​തി നി​​ര്‍ദേ​​ശ​​ത്തെ തു​​ട​​ര്‍ന്ന് റാ​​ഗിം​​ഗ് നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ല്‍ ഭേ​​ദ​​ഗ​​തി​​ക്കാ​​യി ആ​​ഭ്യ​​ന്ത​​ര അ​​ഡീ. ചീ​​ഫ് സെ​​ക്ര​​ട്ട​​റി ചെ​​യ​​ര്‍മാ​​നാ​​യി വ​​ര്‍ക്കിം​​ഗ് ഗ്രൂ​​പ്പ് രൂ​​പീ​​ക​​രി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.