കെ‌ട്ടിടത്തിനുള്ളിൽ ആളില്ലെന്ന് പറഞ്ഞ മന്ത്രി വാസവൻ പിന്നീട് മാറ്റിപ്പറഞ്ഞു
കെ‌ട്ടിടത്തിനുള്ളിൽ ആളില്ലെന്ന് പറഞ്ഞ മന്ത്രി വാസവൻ പിന്നീട് മാറ്റിപ്പറഞ്ഞു
Friday, July 4, 2025 2:00 AM IST
ആദ്യം പറഞ്ഞത്: ഇ​​​തു​​​വ​​​രെ ക​​​ണ്ട​​​തി​​​ല്‍ ആ​​​ര്‍ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കി​​​ല്ല. ഒ​​​രു കു​​​ട്ടി​​ക്കു മാ​​​ത്ര​​​മാ​​​ണു ചെ​​​റി​​​യ പ​​​രി​​​ക്കു​​​ള്ള​​​ത്. ഈ ​​​കെ​​​ട്ടി​​​ടം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത​​​ല്ല. അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന ഈ ​​​ഭാ​​​ഗ​​​ത്ത് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത സാ​​​ധ​​​ന​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​ന്നു ത​​​ള്ളി​​​യി​​​രു​​​ന്ന​​​താ​​​ണ്. ഈ ​​​സ്ഥ​​​ല​​​മാ​​​ണ് ഇ​​​ടി​​​ഞ്ഞുവീ​​​ണ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍ ഇ​​​വി​​​ടെ ക​​​യ​​​റി​​​യി​​​രു​​​ന്ന​​​താ​​​കാം. ര​​​ണ്ടു പേ​​​ര്‍ക്കും ചെ​​​റി​​​യ പ​​​രി​​​ക്കു​​​ക​​​ള്‍ മാ​​​ത്ര​​​മേ​​​യു​​​ള്ളൂ.

പിന്നീട് പറഞ്ഞത്: അ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​ന്‍ താ​മ​സ​മു​ണ്ടാ​യി​ല്ല. സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സും സൂ​പ്ര​ണ്ടും ന​ല്‍കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെന്ന് ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നി​രു​ന്നാ​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടോ എ​ന്ന​റി​യാ​ന്‍ ഫ​യ​ര്‍ഫോ​ഴ്‌​സി​നു നി​ര്‍ദേ​ശം ന​ല്‍കി.

ഹി​റ്റാ​ച്ചി അ​ക​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ താ​മ​സ​മു​ണ്ടാ​യി. കാ​ഷ്വാ​ലി​റ്റി​യു​ടെ അ​വി​ടം മു​ത​ല്‍ വാ​ര്‍ഡി​നു​ള്ളി​ലൂ​ടെ സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് ഹി​റ്റാ​ച്ചി എ​ത്തി​ച്ച​ത്. ഭാ​വി​യി​ല്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.