സി​നി​മ ക​ണ്ട് തി​യേ​റ്റ​ർ വി​ടു​ന്ന​തി​നൊ​പ്പം എ​ന്നെ​യും മ​റ​ക്കു​ക; ഫ​ഹ​ദ് ഫാ​സി​ൽ പ​റ‌​യു​ന്നു
Wednesday, April 24, 2024 9:41 AM IST
ഒ​രു സി​നി​മ ക​ണ്ടി​റ​ങ്ങി‌​യ​തി​ന് ശേ​ഷം ആ ​സി​നി​മ​യെ​യും അ​തി​ലെ ക​ഥാ​പാ​ത്ര​ത്തെ​യും പി​ന്നീ​ട് മ​ന​സി​ൽ വ​യ്ക്ക​രു​തെ​ന്ന് ഫ​ഹ​ദ് ഫാ​സി​ൽ.

തി​യ​റ്റ​റി​ൽ ഇ​രി​ക്കു​ന്പോ​ൾ മാ​ത്രം ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചോ​ർ​ക്കാ​മെ​ന്നും ഒ​രി​ക്ക​ലും തീ​ൻ​മേ​ശ​യ്ക്ക് ചു​റ്റു​മി​രു​ന്ന് ഒ​രു ന​ട​നെ​പ​റ്റി​യോ സി​നി​മ​യെ​പ്പ​റ്റി​യോ സം​സാ​രി​ക്ക​രു​തെ​ന്നും ഫ​ഹ​ദ് പ​റ​യു​ന്നു.

സി​നി​മ എ​ന്ന​തി​ന് ഒ​രു പ​രി​ധി ഉ​ണ്ടെ​ന്നും സി​നി​മ കാ​ണു​ന്ന​തി​നേ​ക്കാ​ൾ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ചെ​യ്യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ലാ​ട്ട പ്ല​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഫ​ഹ​ദ് സി​നി​മ​യെ സ​മീ​പി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഞാ​ൻ ടൈം​ലൈ​നു​ള്ളി​ൽ ജോ​ലി തീ​ർ​ക്കു​ന്ന ഒ​രു വ്യ​ക്തി​യ​ല്ല. അ​തു​പോ​ലെ ത​ന്നെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പ്ലാ​ൻ ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യു​മ​ല്ല. എ​ന്നി​ൽ ആ​കാം​ക്ഷ​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഞാ​ൻ ചെ​യ്യു​ന്നു എ​ന്ന് മാ​ത്രം.

ഞാ​ൻ പ്രേ​ക്ഷ​ക​രോ​ടും പ​റ​യു​ന്ന​ത് എ​നി​ക്ക് അ​വ​രോ​ടു​ള്ള ക​മ്മി​റ്റ്മെ​ന്‍റ് എ​ന്ന് പ​റ​യു​ന്ന​ത് അ​വ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്ന ഒ​രു സി​നി​മ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക എ​ന്ന​താ​ണ്. അ​ത​ല്ലാ​തെ ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ച് അ​വ​ര്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല.

സി​നി​മ ക​ണ്ട് തി​യേ​റ്റ​ർ വി​ടു​ന്ന​തി​നൊ​പ്പം എ​ന്നെ​യും മ​റ​ക്കു​ക. തി​യേ​റ്റ​റി​ൽ ഇ​രി​ക്കു​മ്പോ​ൾ മാ​ത്രം എ​ന്നെ കു​റി​ച്ച് ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ക.

ആ​ളു​ക​ൾ ഡൈ​നിം​ഗ് ടേ​ബി​ളി​ന് ചു​റ്റു​മി​രു​ന്നു ഒ​രു ന​ട​നെ പ​റ്റി​യോ അ​യാ​ളു​ടെ പെ​ർ​ഫോ​മ​ൻ​സി​നെ കു​റി​ച്ചോ സം​സാ​രി​ക്കു​ന്ന​തി​നോ​ട് എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല. അ​വ​ർ തി​യേ​റ്റ​റി​ലോ, അ​തു ക​ഴി​ഞ്ഞ് തി​രി​കേ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യോ സം​സാ​രി​ച്ചോ​ട്ടെ.

ആ ​ക​ഥാ​പാ​ത്ര​ത്തെ​യോ ന​ട​നെ​യോ ഉ​ള്ളി​ലേ​ക്ക് എ​ടു​ക്കേ​ണ്ട. സി​നി​മ അ​തി​ന​പ്പു​റ​ത്തേ​ക്കി​ല്ല. സി​നി​മ​യ്ക്ക് ഒ​രു ലി​മി​റ്റു​ണ്ട്, ആ ​ലി​മി​റ്റി​ൽ നി​ർ​ത്തു​ക. സി​നി​മ കാ​ണു​ന്ന​തി​നേ​ക്കാ​ൾ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ചെ​യ്യാ​നു​ണ്ട്.
ഫ​ഹ​ദ് പ​റ​ഞ്ഞു.