നെ​ടു​ന്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Monday, April 29, 2024 6:59 AM IST
തെ​ന്മ​ല: നെ​ടു​മ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ൾ മേ​യ് ഒ​ന്നു​വ​രെ. ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ബി​ൻ വ​ർ​ഗീ​സ് കൊ​ടി​യേ​റ്റി. 30ന് ​വൈ​കു​ന്നേ​രം 6 .45 ന് ​നെ​ടു​മ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ റോ​മ​ൻ ക​ത്തോ​ലി​ക്ക ച​ർ​ച്ച് വി​കാ​രി ഫാ. ​എ​യ്ഞ്ച​ൽ ത​കി​ടി​യി​ൽ പെ​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും.​

രാ​ത്രി ഏ​ഴി​ന് റാ​സ, എ​ട്ടി​ന് ആ​ശി​ർ​വാ​ദം. മേ​യ് ഒ​ന്നി​ന് രാ​വി​ലെ 8.30 ന് ​വി. കു​ർ​ബാ​ന പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ ദ​യ​റ റ​വ. ഹ​ബീ​ബ് ജോ​സ​ഫ് റ​മ്പാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ .തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ സ​ന്ദേ​ശം ,ആ​ശി​ർ​വാ​ദം നേ​ർ​ച്ച വി​ള​മ്പ് കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ബി​ൻ വ​ർ​ഗീ​സ് ,സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കെ. ​എം, ട്ര​സ്റ്റി ബാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.