ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ വ​ൻ പ്ര​തി​ഷേ​ധം
Tuesday, May 14, 2024 3:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് സ്കൂ​ൾ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഗ​താ​ഗ​ത​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ 4/2024 എ​ന്ന സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വിം​ഗ് സ്കൂ​ൾ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. ആ​യി​ര​ത്തി​ല​ധി​കം ഡ്രൈ​വിം​ഗ് സ്കൂ​ൾ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ ഗ​താ​ഗ​ത​വ​കു​പ്പ് ന​ട​ത്തി​യ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ൾ മേ​ഖ​ല​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു ശാ​സ്ത്രീ​യ​മാ​യ അ​ടി​ത്ത​റ​യി​ല്ല. പു​തി​യ ന​ട​പ​ടി​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ഗ​താ​ഗ​ത​വ​കു​പ്പും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം അ​പേ​ക്ഷ​ക​ർ ടെ​സ്റ്റ് ഡേ​റ്റ് ല​ഭി​ക്കാ​തെ ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ സ​ർ​ക്കു​ല​ർ പ്ര​കാ​രം ടെ​സ്റ്റ് ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രും. പൊ​തു സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളു​ടെ സ്ലോ​ട്ടു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ നാ​സ​ർ ഉ​സ്മാ​ൻ, എ​ൻ.​എ. ഹ​രി​സൂ​ണ്‍ നാ​യ​ർ, കെ.​എം. ലെ​നി​ൻ, ആ​ർ. സ​ജി​ലാ​ൽ, വി.​വി. രാ​ജേ​ഷ്, വി.​ആ​ർ. പ്ര​താ​പ​ൻ, ഗോ​വി​ന്ദ് ആ​ർ ത​ന്പി, സ​ഹീ​ർ ജി. ​അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.